കർണാടകത്തിൽ 66.59% പോളിംഗ്
Friday, December 6, 2019 12:23 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ 15 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 66.59 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി.

വോ​​ട്ടെ​​ടു​​പ്പ് സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി​​രു​​ന്നു. ഹോ​​സാ​​കോ​​ട്ട് മ​​ണ്ഡ​​ല​​ത്തി​​ൽ 90.44 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. ന​​ഗ​​ര​​മ​​ണ്ഡ​​ല​​മാ​​യ കെ.​​ആ​​ർ. പു​​ര​​യി​​ൽ 43.25 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പോ​​ളിം​​ഗ്. മ​​റ്റു മൂ​​ന്നു ന​​ഗ​​ര​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും പോ​​ളിം​​ഗ് കു​​റ​​വാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും. ആ​​റു സീ​​റ്റെ​​ങ്കി​​ലും ജ​​യി​​ച്ചാ​​ലേ ബി​​ജെ​​പി​​ക്ക് ഭൂ​​രി​​പ​​ക്ഷ​​മാ​​കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.