ഉന്നാവോ: സർക്കാർ 25 ലക്ഷം നല്കും
Sunday, December 8, 2019 12:15 AM IST
ലക്നോ: ഉന്നാവോയിൽ മാനഭംഗത്തിനിരയായി പ്രതികൾ തീ കൊളുത്തി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിനു യോഗി ആദിത്യനാഥ് സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കുടുംബത്തിനു മറ്റു രീതിയിലുള്ള സഹായങ്ങൾ ചെയ്യുന്നതു സംബന്ധിച്ചു പ്രാദേശിക ഭരണകൂടവുമായി ചർച്ചചെയ്തു തീരുമാനിക്കുമെന്നു ചീഫ് സെക്രട്ടറി അവനിശ് അശ്വതി പറഞ്ഞു.