ഡൽഹിയിലെ നഴ്സുമാർ സമരത്തിലേക്ക്
Monday, December 9, 2019 12:15 AM IST
ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് ഡൽഹിയിലെ നഴ്സുമാർ സമരത്തിലേക്ക്. ശന്പള പരിഷ്കരണം അടക്കമുള്ള വിഷയങ്ങളിൽ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനുമായി നടത്തിയ ചർച്ച വിജയിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം. സമരത്തിന്റെ ഭാഗമായി നാളെ ഡൽഹി സെക്രട്ടറിയേറ്റിലേക്കു മാർച്ച് നടത്തുമെന്ന് യുഎൻഎ ഡൽഹി ഭാരവാഹികൾ അറിയിച്ചു.