തെലുങ്കാന വെടിവയ്പ്; മഹേഷ് എം. ഭാഗവത് അന്വേഷിക്കും
Tuesday, December 10, 2019 12:30 AM IST
ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കി തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ എട്ടംഗ സംഘ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചു.
രജകോണ്ട പോലീസ് കമ്മീഷണർ മഹേഷ് എം. ഭാഗവതിനാണ് അന്വേഷണച്ചുമതല. സുപ്രീംകോടതിയുടെ മാർഗനിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിയമനം. ഇരുപത്തിയഞ്ചുകാരിയായ ഡോക്ടറെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം മൃതദേഹം കത്തിച്ച ചത്തൻപള്ളിയിലെ കലുങ്കിനു സമീപം പ്രതികളെ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടെ പോലീസിന്റെ തോക്കുകൾ പിടിച്ചുവാങ്ങി രണ്ടു പേർ വെടിയുതിർത്തുവെന്നും പ്രത്യാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നുമാണു പോലീസ് പറയുന്നത്.