കരുത്ത് തെളിയിച്ച് പിഎസ്എൽവി; അന്പതാം വിക്ഷേപണം വിജയം
കരുത്ത് തെളിയിച്ച് പിഎസ്എൽവി;  അന്പതാം വിക്ഷേപണം വിജയം
Thursday, December 12, 2019 12:24 AM IST
ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട: ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ച​​​രി​​​ത്ര​​​നേ​​​ട്ട​​​വു​​​മാ​​​യി ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ സം​​ഘ​​ട​​ന ഇ​​സ്റോ. പോ​​​ളാ​​​ര്‍ സാ​​​റ്റ​​​ലൈ​​​റ്റ് ലോ​​​ഞ്ച് വെ​​​ഹി​​​ക്കി​​​ളി​​​ന്‍റെ (പി​​​എ​​​സ്എ​​​ല്‍വി) അന്പതാ​​​മ​​​ത് വി​​​ക്ഷേ​​​പ​​​ണ​​​വും വി​​​ജ​​​യ​​​ക​​​രം. ഇ​​​ന്ത്യ​​​യു​​​ടെ ഭൗ​​​മ നി​​​രീ​​​ക്ഷ​​​ണ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​യ റി​​​സാ​​​റ്റ്2 ബി​​​ആ​​​ര്‍ ഒ​​​ന്നി​​​നെ​​​യും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഒ​​​ന്‍പ​​​ത് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ​​​യും വ​​​ഹി​​​ച്ചാ​​​ണ് പി​​​എ​​​സ്എ​​​ല്‍വി​​​യു​​​ടെ ക്യു​​​എ​​​ല്‍ പ​​​തി​​​പ്പ് ഇ​​​ന്ന​​​ലെ കു​​തി​​ച്ചു​​​യ​​​ര്‍ന്ന​​​ത്. ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ലെ സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ നി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 3.25 നാ​​​യി​​​രു​​​ന്നു വി​​​ക്ഷേ​​​പ​​​ണം.

സൈനിക ഉപയോഗത്തിനുള്ള റ​​​ഡാ​​​ര്‍ ഇ​​​മേ​​​ജിം​​​ഗ് നി​​​രീ​​​ക്ഷ​​​ണ ഉ​​​പ​​​ഗ്ര​​​ഹ​​​മാ​​​ണ് റി​​​സാ​​​റ്റ് 2 ബി ​​​ആ​​​ര്‍. കൃ​​​ഷി, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു​​​ള്ള പി​​​ന്തു​​​ണ, വ​​​ാന​​​നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണി​​​ത്. ശത്രുരാജ്യത്തിന്‍റെ ആയുധ വിന്യാസത്തെപ്പറ്റിയും സൈനി ക നീക്കങ്ങളെക്കുറിച്ചും കൃത്യമായ വിവ രം നൽകാൻ റിസാറ്റിനാവും
ജ​​​പ്പാ​​​ന്‍, ഇ​​​റ്റ​​​ലി, ഇ​​​സ്ര​​​യേ​​​ല്‍ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഓ​​​രോ ഉ​​​പ​​​ഗ്ര​​​ഹ​​​വും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​റു ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ഇ​​ന്ന​​ലെ പി​​​എ​​​സ്എ​​​ല്‍വി വ​​​ഹി​​​ച്ചു.

1993ലാ​​​ണ് പി​​​എ​​​സ്എ​​​ല്‍വി റോ​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ദ്യ വി​​​ക്ഷേ​​​പ​​​ണം. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള പി​​​എ​​​സ്എ​​​ല്‍വി ദൗ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടെ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. എ​​​സ്എ​​​ല്‍വി, എ​​​എ​​​സ്എ​​​ല്‍വി എ​​​ന്നീ വി​​​ക്ഷേ​​​പ​​​ണ​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് ശേ​​​ഷ​​​മാ​​​ണ് കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​വു​​​ള്ള പി​​​എ​​​സ്എ​​​ല്‍വി എ​​​ന്ന വി​​​ക്ഷേ​​​പ​​​ണ വാ​​​ഹ​​​നം നി​​​ര്‍മി​​​ച്ച​​​ത്.

ഇ​​​സ്റോ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ക്‌​​​സ്‌​​​പെ​​​ന്‍ഡ​​​ബി​​​ള്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പെ​​​ട്ട വി​​​ക്ഷേ​​​പ​​​ണ വാ​​​ഹ​​​ന​​​മാ​​​ണ് പോ​​​ളാ​​​ര്‍ സാ​​​റ്റ​​​ലൈ​​​റ്റ് ലോ​​​ഞ്ച് വെ​​​ഹി​​​ക്കി​​​ള്‍. സി​​​ങ്ക്ര​​​ണ​​​സ് ഓ​​​ര്‍ബി​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്ക് ഇ​​​ന്ത്യ​​​ന്‍ റി​​​മോ​​​ട്ട് സെ​​​ന്‍സിം​​​ഗ് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളെ വി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യാ​​​ണ് പി​​​എ​​​സ്എ​​​ല്‍വി വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഏ​​​റ്റ​​​വും ചെ​​​ല​​​വു കു​​​റ​​​ഞ്ഞ​​​തും മി​​​ക​​​ച്ച​​​തു​​​മാ​​​യ വി​​​ക്ഷേ​​​പ​​​ണ റോ​​​ക്ക​​​റ്റെ​​​ന്ന​​​താ​​​ണ് പി​​​എ​​​സ്എ​​​ല്‍വി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത. ഒ​​​രു പി​​​എ​​​സ്എ​​​ൽ​​​വി വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന് ചെ​​​ല​​​വാ​​​കു​​​ന്ന ശ​​​രാ​​​ശ​​​രി തു​​​ക 200 കോ​​​ടി​​​രൂ​​​പ​​​യാ​​​ണ്.


1993 സെ​​​പ്റ്റം​​​ബ​​​ർ 23 നാ​​​യി​​​രു​​​ന്നു പി​​​എ​​​സ്എ​​​ൽ​​​വി​​​യു​​​ടെ ആ​​​ദ്യ​​​ത്തെ വി​​​ക്ഷേ​​​പ​​​ണം. ആ ​​ദൗ​​​ത്യം പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഒ​​​രു ത​​​വ​​​ണ​​​മാ​​​ത്ര​​​മാ​​​ണ് പി​​​എ​​​സ്എ​​​ൽ​​​വി​​​ക്കു പി​​​ഴ​​​ച്ച​​​ത്- 2017 ഒാ​​​ഗ​​​സ്റ്റ് 31 ന്. ​​അ​​​തി​​​നു ശേ​​​ഷം ഇ​​​തു​​​വ​​​രെ പി​​​എ​​​സ്എ​​​ൽ​​​വി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

55ല​​​ധി​​​കം ഇ​​​ന്ത്യ​​​ന്‍ ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും, 20 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 319 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും പി​​​എ​​​സ്എ​​​ല്‍വി ഇ​​​തു​​​വ​​​രെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ചു. സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള 75ാമ​​​ത്തെ വി​​​ക്ഷേ​​​പ​​​ണ ദൗ​​​ത്യ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തേ​​​ത്.

അ​​​ന്പ​​​താം ദൗ​​​ത്യ​​​ത്തി​​​ൽ വ​​​ഹി​​​ച്ച ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ

റി​​​സാ​​​റ്റ് 2 ബി​​​ആ​​​ര്‍ - ഇ​​​ന്ത്യ
ക്യൂ​​​പി​​​എ​​​സ് എ​​​സ്എ​​​ആ​​​ര്‍ - ജ​​​പ്പാ​​​ന്‍
ഡ​​​ച്ചി​​​ഫാ​​​റ്റ് 3 (വിദ്യാർഥികൾ നിർമിച്ചത്) - ഇ​​​സ്ര​​​യേ​​​ല്‍
ടൈ​​​വാ​​​ക്ക് 0092 - ഇ​​​റ്റ​​​ലി
ടൈ​​​വാ​​​ക്ക് 0129 - അ​​​മേ​​​രി​​​ക്ക
ലെ​​​മ​​​ര്‍ (നാല് എണ്ണം) - അ​​​മേ​​​രി​​​ക്ക
ഹോ​​​പ് സാ​​​റ്റ് - അ​​​മേ​​​രി​​​ക്ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.