വി.പി. ജോയി കാബിനറ്റ് സെക്രട്ടേറിയറ്റിൽ
Saturday, December 14, 2019 1:15 AM IST
ന്യൂഡൽഹി: മലയാളി ഐഎഎസ് ഓഫീസർ വി.പി. ജോയിയെ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (കോ-ഓർഡിനേഷൻ) ആയി നിയമിച്ചു. പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്ടർ ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് പദവിയിൽനിന്നാണ് അദ്ദേഹം കാബിനറ്റ് സെക്രട്ടേറിയറ്റിലേക്കു പോകുന്നത്.
രവി മിത്തലിനെ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് (ഐ ആൻഡ് ബി) സെക്രട്ടറിയായി നിയമിച്ചു. ബിഹാർ കേഡറുകാരനായ മിത്തൽ ഫിനാൻഷ്യൽ സർവീസസ് സ്പെഷൽ സെക്രട്ടറിയായിരുന്നു. ഐ ആൻഡ് ബി സെക്രട്ടറിയായിരുന്ന അമിത് ഖാരെയെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാക്കി. അവിടെനിന്ന് ആർ. സുബ്രഹ്മണ്യത്തിനെ സാമൂഹ്യനീതി-ശക്തീകരണ സെക്രട്ടറിയായി നിയമിച്ചു.