സിനിമാതാരത്തെ വിമാനത്തിൽ ഉപദ്രവിച്ചയാൾ‌ക്കു മൂന്നു വർഷം തടവ്
Thursday, January 16, 2020 12:27 AM IST
മും​​​ബൈ: മു​​​ൻ ബോ​​​ളി​​​വു​​​ഡ് താ​​​ര​​​ത്തെ വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​ദ്ര​​​വി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ നാ​​​ല്പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​ന് പോ​​​ക്സോ കോ​​​ട​​​തി മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ് വി​​​ധി​​​ച്ചു. 2017 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി​​​ക്ക് 17 വ​​​യ​​​സാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പോ​​​ക്സോ കേ​​​സെ​​​ടു​​​ത്ത​​​ത്.

എ​​​യ​​​ർ വി​​​സ്റ്റാ​​​ര വി​​​മാ​​​ന​​​ത്തി​​​ൽ മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​ഹി​​​ക്കു പോ​​​ക​​​വേ ദു​​​ര​​​നു​​​ഭ​​​വം നേ​​​രി​​​ട്ട​​​താ​​​യി പെ​​​ൺ​​​കു​​​ട്ടി ലൈ​​​വ് വീ​​​ഡി​​​യോ​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ൻ​​​സീ​​​റ്റി​​​ലി​​​രു​​​ന്ന പ്ര​​​തി കാ​​​ലു​​​പ​​​യോ​​​ഗി​​​ച്ച് പു​​​റ​​​ത്തും ക​​​ഴു​​​ത്തി​​​ലും ത​​​ട​​​വി​​​യെ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പെ​​​ൺ​​​കു​​​ട്ടി അ​​​ഭി​​​ന​​​യം ഉ​​​പേ​​​ക്ഷി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.