ലക്ഷ്മീദേവിയുടെ ചിത്രം നോട്ടിൽ അച്ചടിച്ചാൽ ധനസ്ഥിതി മെച്ചപ്പെടും: സുബ്രഹ്മണ്യൻ സ്വാമി
ലക്ഷ്മീദേവിയുടെ ചിത്രം നോട്ടിൽ അച്ചടിച്ചാൽ ധനസ്ഥിതി മെച്ചപ്പെടും: സുബ്രഹ്മണ്യൻ സ്വാമി
Thursday, January 16, 2020 12:27 AM IST
ഖാ​​​​ൻ​​​​ഡ​​​​വ (​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്): ല​​​​ക്ഷ്മീ​​​ദേ​​​​വി​​​​യു​​​​ടെ ചി​​​​ത്രം ഇ​​​​ന്ത്യ​​​​ൻ ക​​​​റ​​​​ൻ​​​​സി​​​​യി​​​​ൽ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്താ​​​​ൽ ധ​​​​ന​​​​സ്ഥി​​​​തി മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി എം​​​​പി സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ സ്വാ​​​​മി. സ്വാ​​​​മി വി​​​​വേ​​​​കാ​​​​ന​​​​ന്ദ​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​​​ണ് സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ സ്വാ​​​​മി​​​​യു​​​​ടെ ഇ​​​​ങ്ങ​​​​നെ പ്ര​​​​സം​​​​ഗി​​​​ച്ച​​​​ത്.

ഗ​​​​ണേ​​​​ശ ഭ​​​​ഗ​​​​വാ​​​​ന്‍റെ ചി​​​​ത്രം ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ക​​​​റ​​​​ൻ​​​​സി​​​​യി​​​​ൽ അ​​​​ച്ച​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് ഇ​​​​തി​​​​ന് ഉ​​​​ത്ത​​​​രം ന​​​​ല്കു​​​​വാ​​​​ൻ ക​​​​ഴി​​​​യും. വി​​​​ഘ്ന​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന ദൈ​​​​വ​​​​മാ​​​​ണ് ഗ​​​​ണേ​​​​ശ​​​​ൻ. ഇ​​​​വി​​​​ടെ​​​​യും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ക​​​​റ​​​​ൻ​​​​സി​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്ക​​​​ണം. ആ​​​​രും ഇ​​​​തി​​​​ൽ മോ​​​​ശ​​​​മാ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ സ്വാ​​​​മി പ​​​​റ​​​​ഞ്ഞു.


പൗ​​​​ര​​​​ത്വ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ൽ തെ​​​​റ്റൊ​​​​ന്നു​​​​മി​​​​ല്ല. മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സും പൗ​​​​ര​​​​ത്വ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി വേ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 2003ൽ ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ പ​​​​റ​​​​ഞ്ഞു. ഞ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി. ഇ​​​​പ്പോ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​തി​​​​ർ​​​​ക്കു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ മു​​​​സ്‌​​​​ലിം​​​​ക​​​​ളോ​​​​ട് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അ​​​​നീ​​​​തി കാ​​​​ണി​​​​ച്ചു​​​​വെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ മു​​​​സ്‌​​​​ലിം​​​​ക​​​​ൾ ഇ​​​​വി​​​​ടെ വ​​​​രേ​​​​ണ്ട​​​​വ​​​​ര​​​​ല്ല. അ​​​​വ​​​​ർ വ​​​​ര​​​​ണ​​​​മെ​​​​ന്നു ഞ​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ബ​​​​ന്ധ​​​​വു​​​​മി​​​​ല്ല: സ്വാ​​​​മി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.