ചന്ദ്രശേഖർ ആസാദിനു ജാമ്യം
ചന്ദ്രശേഖർ ആസാദിനു ജാമ്യം
Thursday, January 16, 2020 12:31 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു ജാ​മ്യം അ​നു​വ​ദി​ച്ചു. ഡ​ൽ​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കാ​മി​നി ലാ​വ് ആ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. നാ​ലാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്ക​രു​തെ​ന്ന​ത് അ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. 25,000 രൂ​പ വ്യ​ക്തി​ഗ​ത ബോ​ണ്ട് കെ​ട്ടി​വ​യ്ക്ക​ണം. ഒ​രു മാ​സ​ത്തേ​ക്ക് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല.

ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ ങ്കി​ൽ ഒ​രു മാ​സ​ത്തേ​ക്കു നീ​ട്ടി​വ​യ്ക്ക​ണം. ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്നു​ണ്ടെ ങ്കി​ൽ അ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്ക​ണം. നാ​ലാ​ഴ്ച​ത്തേ​ക്ക് എ​ല്ലാ ശ​നി​യാ​ഴ്ച​യും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ഹാ​റ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട​ണം. അ​തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തു വ​രെ എ​ല്ലാ മാ​സ​വും അ​വ​സാ​ന ശ​നി​യാ​ഴ്ച​ക​ളി​ൽ ഒ​പ്പി​ടാ​ൻ എ​ത്ത​ണ​മെ​ന്നും ഉ​പാ​ധി​ക​ളി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി ജു​മാ മ​സ്ജി​ദ് സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​സാ​ദി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു കോ​ട​തി അം​ഗീ​ക​രി​ച്ചു.


പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ മാ​സം 21നാ​ണ് ആ​സാ​ദ് പോ​ലീ​സി​നു പി​ടി​കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.