സീറോ മലബാർ സഭാ സിനഡ് പ്രമേയം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡിജിപിയോടു റിപ്പോർട്ട് തേടി
Friday, January 17, 2020 12:35 AM IST
ന്യൂ​ഡ​ൽ​ഹി: ക്രി​സ്ത്യ​ൻ പെ​ണ്‍കു​ട്ടി​ക​ളെ പ്രേ​മം ന​ടി​ച്ചു തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന സീ​റോ മ​ല​ബാ​ർ സഭാ മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡി​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ​പ്പ​റ്റി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​ര്യ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ല പ്രാ​വ​ശ്യം പ​രാ​തി​പ്പെ​ട്ടി​ട്ടും കേ​ര​ള പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ യ​ഥാ​സ​മ​യം ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി​യെ​പ്പ​റ്റി 21 ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കേ​ര​ള ഡി​ജി​പി​യോ​ട് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​രസം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ സി​റി​യ​യി​ൽ പോ​യ 21 പേ​രി​ൽ പ​കു​തി​യും ക്രി​സ്തുമ​ത​ത്തി​ൽനി​ന്നു മ​തം മാ​റി​യ​വ​രാ​ണെ​ന്ന ക​ണ്ട​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കോ​ഴി​ക്കോ​ട്ടും ഡ​ൽ​ഹി​യി​ലും ഉ​ണ്ടാ​യ ലൗ ജി​ഹാ​ദ് ആ​രോ​പ​ണ​ങ്ങ​ളെപ്പ​റ്റി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ജോ​ർ​ജ് കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


ഇ​തേ​ക്കു​റി​ച്ചു കേ​ന്ദ്രം ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി ശ​രി​യാ​യി​രു​ന്നു എ​ന്നു സ്ഥാ​പി​ക്കു​ന്ന​താ​ണ് സീ​റോ മ​ല​ബാ​ർ സഭാ സി​ന​ഡി​ന്‍റെ പ്ര​മേ​യം. ഇ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ എ​ല്ലാ ലൗ ജി​ഹാ​ദ് ആ​രോ​പ​ണ​ങ്ങ​ളും എ​ൻ​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജോ​ർ​ജ് കു​ര്യ​ൻ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.