കാഷ്മീർ സന്പർക്ക പരിപാടിയിൽ അഞ്ചു കേന്ദ്രമന്ത്രിമാർ മാത്രം
Monday, January 20, 2020 11:34 PM IST
ശ്രീനഗർ: കേന്ദ്രസർക്കാരിന്റെ സന്പർക്ക പരിപാടിയിൽ കാഷ്മീർ താഴ്വരയിൽ എത്തുന്നത് അഞ്ചു കേന്ദ്രമന്ത്രിമാർ മാത്രം. നാലു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ടെലിക്കോം മന്ത്രി രവിശങ്കർ പ്രസാദ്, മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ, ന്യൂനപക്ഷക്ഷേമമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, ആഭ്യന്തരസഹമന്ത്രി ജി. കിഷൻ റെഡ്ഡി എന്നിവാണ് എത്തുന്നത്. നഖ്വി ഇന്നു താഴ്വരയിൽ എത്തും.