കാഷ്മീരിൽ മൂന്നു ഹിസ്ബുൾ ഭീകരരെ വധിച്ചു
Tuesday, January 21, 2020 12:14 AM IST
ശ്രീനഗർ: കാഷ്മീരിലെ ഷോപിയാനിൽ മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. വാചി മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ആദിൽ അഹമ്മദ്, വസീം വാനി, ജഹാംഗീർ എന്നിവരാണു കൊല്ലപ്പെട്ടത്.
പോലീസുകാരനായിരുന്ന ആദിൽ അഹമ്മദ് 2018ലായിരുന്നു ഭീകരസംഘടനയിൽ ചേർന്നത്. വാചി എംഎൽഎയായിരുന്ന ഐജാല് അഹമ്മദ് മിറിന്റെ ഔദ്യോഗിക വസതിയിൽ ഏഴു എകെ റൈഫിളുകളും ഒരു പിസ്റ്റളും ആദിൽ കടത്തിക്കൊണ്ടുപോയിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ ഉന്നത കമാൻഡറാണു വസിം വാനി.