പരീക്ഷയ്ക്ക് കാൽക്കുലേറ്ററും
Thursday, January 23, 2020 1:00 AM IST
ന്യൂഡൽഹി: പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾ (സിഡബ്ള്യുഎസ്എൻ) ആയി രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കു 10, 12 ക്ലാസുകളിലെ പരീക്ഷയ്ക്കു കാൽക്കുലേറ്റർ ഉപയോഗിക്കാൻ സിബിഎസ്ഇ അനുവാദം നൽകി.
ആവശ്യമുള്ളവർ ജനുവരി 28-നകം സ്കൂളിൽ അപേക്ഷ നൽകണം. പ്രിൻസിപ്പൽമാർ അത് സിബിഎസ്ഇ റീജണൽ ഓഫീലേക്കയ്ക്കണം. പ്രിൻസിപ്പൽമാർ അതു സിബിഎസ്ഇ റീജണൽ ഓഫീസിലേക്ക് അയയ്ക്കണം. സാധാരണ കാൽക്കുലേറ്ററെ അനുവദിക്കൂ.
വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു കംപ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിച്ചു പരീക്ഷ എഴുതാൻ 2018 മുതൽ അനുവാദമുണ്ട്.