സിആർപിഎഫ് ജവാൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു
Friday, January 24, 2020 12:02 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു വെളിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ ദേവ്ദാൻ ബകോത്ര(31) ആണു മരിച്ചത്.
തെക്കൻ മുംബൈയിലെ 27 നിലയുള്ള വസതിയായ ആന്റിലിയയ്ക്കു പുറത്തുള്ള സെക്യൂരിറ്റി പോസ്റ്റിലായിരുന്നു ബുധനാഴ്ച രാത്രി ഏഴോടെ അപകടമുണ്ടായത്. ബകോത്ര ഇടറിവീണപ്പോൾ ഓട്ടോമാറ്റിക് റൈഫിളിൽനിന്നു വെടിപൊട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.