ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; ജവാനും പോലീസുകാരനും പരിക്കേറ്റു
Saturday, January 25, 2020 12:34 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ പോലീസ് പോസ്റ്റിനു നേർക്ക് ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു പോലീസുകാരനും പരിക്കേറ്റു. സഫക്ദാൽ മേഖലയിലെ വാനിയാറിലായിരുന്നു ആക്രമണം.