യദിയൂരപ്പയുടെ വീട്ടിലേക്ക് മാർച്ച്; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
യദിയൂരപ്പയുടെ വീട്ടിലേക്ക് മാർച്ച്;  കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
Sunday, February 16, 2020 1:18 AM IST
ബം​​​​ഗ​​​​ളൂ​​​​രു: പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​വ​​​​രെ ക​​​​ള്ള​​​​ക്കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചു മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നീ​​​​ക്കി.

മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ, കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ദി​​​​നേ​​​​ശ് ഗു​​​​ണ്ടു​​​​റാ​​​​വു, ഡി.​​​​കെ. സു​​​​രേ​​​​ഷ് എം​​​​പി, കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഈ​​​​ശ്വ​​​​ർ ഖാ​​​​ണ്ഡ്രേ, എ​​​​ൽ. ഹ​​​​നു​​​​മ​​​​ന്ത​​​​യ്യ എം​​​​പി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ സൗ​​​​മ്യ റെ​​​​ഡ്ഡി, ജ​​​​യ​​​​മാ​​​​ല എ​​​​ന്നി​​​​വ​​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പൗ​​​​ര​​​​ത്വ നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കെ​​​​തി​​​​രേ ബീ​​​​ഡാ​​​​റി​​​​ൽ ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ഉ​​​​റു​​​​ദു സ്കൂ​​​​ളി​​​​ലെ അ​​​​ധ്യാ​​​​പി​​​​ക​​​​യ്ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കു​​​​മെ​​​​തി​​​​രേ മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സെ​​​​ടു​​​​ത്ത പോ​​​ലീ​​​സ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.


പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ്.​ ജ​​​​യി​​​​ലി​​​​ല​​​​ട​​​​യ്ക്ക​​​​പ്പെ​​​​ട്ട ഇ​​​​വ​​​​ർ​​​​ക്കു ബി​​​​ഡാ​​​​ർ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി വെ​​​​ള്ളി​​​​യാ​​​​ഴ്ച ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു​. സം​​​സ്ഥാ​​​ന​​​ത്തു ബി​​​​ജെ​​​​പി​​​യു​​​ടെ പോ​​​​ലീ​​​​സ് രാ​​​​ജ് അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നു സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു. പോ​​​​ലീ​​​​സി​​​​നെ ക​​​​യ​​​​റൂ​​​​രി​​​​വി​​​​ടു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ സ​​​​മ​​​​രം ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​ന്നു ദി​​​​നേ​​​​ശ് ഗു​​​​ണ്ടു​​​​റാ​​​​വു പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.