തമിഴ്നാട്ടിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം തുടരുന്നു
Monday, February 17, 2020 12:36 AM IST
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ തമിഴ്നാട്ടിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിഷേധം മൂന്നു ദിവസം പിന്നിട്ടു.
ചെന്നൈ നഗരത്തിലെ ഓൾഡ്വാഷർമെൻ പേട്ടയിലും തിരുപ്പൂരിലും പ്രതിഷേധജാഥയിൽ വൻ സ്ത്രീപങ്കാളിത്തമാണുള്ളത്. ഓൾഡ്വാഷർമെൻ പേട്ടയിൽ കഴിഞ്ഞ വെള്ളിയാഴ്ച പോലീസുകാരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെത്തുടർന്ന് നിരവധി പേർക്കു പരിക്കേറ്റിരുന്നു. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയും കോൺഗ്രസുമാണ് പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്. ലീവ് റദ്ദാക്കി പോലീസ് ഉദ്യോഗസ്ഥരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിജിപി ജെ.കെ. ത്രിപാഠി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.
പ്രതിഷേധ റാലി കടന്നുപോകുന്ന ഇടങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്.