24 സീ ഹോക്ക് ഹെലികോപ്റ്റർ ഇന്ത്യ വാങ്ങും
Thursday, February 20, 2020 12:54 AM IST
ന്യൂഡൽഹി: അമേരിക്കയിൽനിന്ന് 24 സീ ഹോക്ക് ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനു സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ ഇതിനു കരാർ ഒപ്പിടും. 260 കോടി ഡോളർ (18595 കോടി രൂപ) വരുന്ന ഇടപാടാണിത്.
ലോക്ക്ഹീഡ് മാർട്ടിൻ കന്പനി നിർമിക്കുന്ന എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്റ്ററുകൾ നാവികസേനയ്ക്കുവേണ്ടിയാണു വാങ്ങുന്നത്.
പഴയ ബ്രിട്ടീഷ് നിർമിത സീ കിംഗ് ഹെലികോപ്റ്ററുകൾക്കു പകരമാണിത്.ട്രംപിന്റെ സന്ദർശനവേളയിൽ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാട് ഇതായിരിക്കുമെന്നു കരുതപ്പെടുന്നു.