എൻപിആർ, എൻആർസി: ബിഹാർ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി
Wednesday, February 26, 2020 12:31 AM IST
പാറ്റ്ന: സംസ്ഥാനത്ത് എൻആർസി നടപ്പാക്കേണ്ട ആവശ്യമില്ലെന്നും ബിഹാർ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ദേശീയ ജനസംഖ്യ രജിസ്റ്റർ(എൻപിആർ) 2010 ഘടനയിൽ നടപ്പാക്കണമെന്നും പ്രമേയം ആവശ്യ്പെട്ടു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം സഭ പ്രമേയം പാസാക്കി.
എൻപിആറിൽ കൂടുതൽ നിബന്ധനകൾ ഉൾപ്പെടുത്തുന്നതിലുള്ള തന്റെ വിയോജിപ്പ് പ്രമേയം സംബന്ധിച്ചുള്ള ചർച്ചയിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ആവർത്തിച്ചു പറഞ്ഞു.