ഐബി ഉദ്യോഗസ്ഥന്‍റെ മരണം: ആരോപണങ്ങൾ നിഷേധിച്ച് ആപ് കൗണ്‍സിലർ
Friday, February 28, 2020 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ലാ​പ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ങ്കി​ത് ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി കൗ​ണ്‍സി​ല​ർ താ​ഹി​ർ ഹു​സൈ​ൻ.

ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ അ​ങ്കി​ത് ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ത്തെ ഓ​ട​യി​ൽനി​ന്നു ചൊ​വ്വാ​ഴ്ച​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​ങ്കി​തി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ പ്ര​ദേ​ശ​ത്തെ കൗ​ണ്‍സി​ല​റാ​യ താ​ഹി​ർ ഹു​സൈ​നും കൂ​ട്ടാ​ളി​ക​ളു​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബമാ​ണ് ആ​രോ​പ​ണമുന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് താ​ഹി​ർ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.