കാഷ്മീരിലെ അനധികൃത താമസക്കാർക്ക് സർക്കാരിന്‍റെ കാരണം കാണിക്കൽ നോട്ടീസ്
Saturday, February 29, 2020 1:55 AM IST
ജ​​​​മ്മു: കാ​​​​ഷ്മീ​​​​രി​​​​ലെ കോ​​​​ള​​​​നി​​​​ക​​​​ളി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്ക് ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ഭ​​​​ര​​​​ണ​​​​കൂ​​​​ടം കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. മു​​​​ത്തി, ന​​​​ഗ്രോ​​​​ട്ട, ജ​​​​ഗ​​​​തി, പു​​​​ർ​​​​ഖോ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ​​​​ക്കാ​​​​ണ് ഡെ​​​​പ്യൂ​​​​ട്ടി റി​​​​ലീ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (കു​​​​ടി​​​​യേ​​​​റ്റം) പൊ​​​​തു​​​​നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലെ ക്വാ​​​ർ​​​ട്ടേ​​​ഴ്സു​​​ക​​​ളി​​​ൽ താ​​​​മ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ത​​​​ക്ക​​​​താ​​​​യ കാ​​​​ര​​​​ണം എ​​​​ഴു​​​​തി അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ‍യു​​​​ന്ന​​​​ത്.


മാ​​​​ർ​​​​ച്ച് 10 നു ​​​മു​​​​ന്പ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ക്യാ​​ന്പു​​​​ക​​​​ളി​​​​ലെ 100 ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സു​​​​ക​​​​ളി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.