ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം
Tuesday, March 24, 2020 11:43 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് എട്ടു മാസത്തിനു ശേഷം മോചനം. പൊതുസുരക്ഷാ നിയമപ്രകാരം ഒമറിനെ തടഞ്ഞുവച്ച ഉത്തരവ് ഇന്നലെ കാഷ്മീര്‍ ഭരണകൂടം റദ്ദാക്കി. 2019 ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ഒമര്‍ അബ്ദുള്ളയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കിയത്. മാര്‍ച്ച് 13ന് ഒമറിന്റെ പിതാവും കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്ദുള്ളയെ മോചിപ്പിച്ചിരുന്നു.