ശിവരാജ് സിംഗ് ചൗഹാന്‍ വിശ്വാസ വോട്ട് നേടി
Tuesday, March 24, 2020 11:43 PM IST
ഭോ​​​പ്പാ​​​ല്‍: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ന്‍ വി​​​ശ്വാ​​​സ​​​വോ​​​ട്ട് നേ​​​ടി. ശ​​​ബ്ദ​​​വോ​​​ട്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ചൗ​​​ഹാ​​​ന്‍ വി​​​ശ്വാ​​​സ വോ​​​ട്ട് നേ​​​ടി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ടു​​​നി​​​ന്നു. ര​​​ണ്ടു ബി​​​എ​​​സ്പി എം​​​എ​​​ല്‍എ​​​മാ​​​രും ഒ​​​രു സ​​​മാ​​​ജ് വാ​​​ദി പാ​​​ര്‍ട്ടി അം​​​ഗ​​​വും ര​​​ണ്ടു സ്വ​​​ത​​​ന്ത്ര​​​രും സ​​​ഭ​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.