കേരളത്തിന് 460.77 കോടി പ്രളയസഹായം
Saturday, March 28, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ 460.77 കോ​ടി രൂ​പ. കേ​ര​ളം ഉ​ൾ​പ്പെടെ പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ൾ നേ​രി​ട്ട എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി 5,751.27 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു.

ബി​ഹാ​ർ, കേ​ര​ളം, മ​ഹാ​രാ​ഷ്‌​ട്ര, നാ​ഗാ​ലാ​ൻ​ഡ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം. കേ​ര​ള​ത്തി​നും മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും നാ​ഗാ​ലാ​ൻ​ഡി​നും ഒ​ഡീ​ഷ​യ്ക്കും പ്ര​ള​യ​ത്തി​നും പ​ശ്ചി​മ​ബം​ഗാ​ളി​ന് ബു​ൾ​ബു​ൾ ചു​ഴ​ലി​ക്കാ​റ്റി​നും ക​ർ​ണാ​ട​ക​ത്തി​ന് വ​ര​ൾ​ച്ച​യ്ക്കു​മാ​ണ് ധ​ന​സ​ഹാ​യം.


ദേ​ശീ​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽനി​ന്നു​ള്ള അ​ധി​ക ധ​ന​സ​ഹാ​യ​മാ​ണി​ത്. ബി​ഹാ​റി​ന് 953.17 കോ​ടി​യും കേ​ര​ള​ത്തി​ന് 460.77 കോ​ടി​യും നാ​ഗാ​ലാ​ൻ​ഡി​ന് 177.37 കോ​ടി​യും ഒ​ഡീ​ഷ​യ്ക്ക് 179.64 കോ​ടി​യും മ​ഹാ​രാ​ഷ്്ട്രയ്ക്ക് 1758.18 കോ​ടി​യും രാ​ജ​സ്ഥാ​ന് 1119.98 കോ​ടി​യും പ​ശ്ചി​മ ബം​ഗാ​ളി​ന് 1090.68 കോ​ടി​യും ക​ർ​ണാ​ട​ക​ത്തി​ന് 11.48 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.