തമിഴ്നാട്ടിൽ 102 പേർക്കുകൂടി കോവിഡ്
Saturday, April 4, 2020 12:44 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ 102 കോവിഡ് കേസുകൾകൂടി സ്ഥിരീകരിച്ചു. ഇവരിലേറെയും നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 411 ആയെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ പറഞ്ഞു.
3684 സാന്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 2789 പേർക്കു രോഗമില്ലെന്നു തെളിഞ്ഞു. തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് കേസുകൾ വലിയ തോതിൽ ഉയരുകയാണ്. ബുധനാഴ്ച 110 പേർക്കും വ്യാഴാഴ്ച 75 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.