ആന്ധ്രപ്രദേശിൽ ആദ്യ കോവിഡ് മരണം
Saturday, April 4, 2020 12:44 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ കോവിഡ് ബാധിച്ച് അന്പത്തിയഞ്ചുകാരൻ മരിച്ചു. വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയാണു മരിച്ചത്. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണമാണിത്.
നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ മകനിൽനിന്നാണു രോഗം പകർന്നത്. മരിച്ചയാൾക്ക് രക്തസമ്മർദവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. ആന്ധ്രയിൽ രോഗം സ്ഥിരീകരിച്ച 161 പേരിൽ 140 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ആന്ധ്രയിൽനിന്ന് 1085 പേരാണു തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ 946 പേർ തിരിച്ചെത്തി.