പ്രതിദിനം 60 ലക്ഷം സിലിണ്ടറുകൾ നല്കുന്നു: കേന്ദ്രമന്ത്രി പ്രധാൻ
Sunday, April 5, 2020 12:45 AM IST
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പ്രതിദിനം രാജ്യത്തു 60 ലക്ഷം പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നു കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാൻ.
എണ്ണവിതരണ കമ്പനികളുടെ എഴുന്നൂറോളം ജില്ലാ നോഡൽ ഓഫീസർമാരെ വീഡിയോ കോണ്‍ഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാചകവാതക ലഭ്യത, സിലിണ്ടറുകളുടെ വിതരണം, പ്രധാനമന്ത്രി ഉജ്വലയോജനയുടെ നടത്തിപ്പ് എന്നിവ അവലോകനം ചെയ്യാനാണ് മെഗാ വിഡിയോ കോണ്‍ഫറൻസ് നടത്തിയത്.
കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ പെട്രോളിയം മേഖലയ്ക്കു നിർണായക പങ്കാണ് വഹിക്കാനുള്ളതെന്നു ധർമേന്ദ്ര പ്രധാൻ ഓർമിപ്പിച്ചു. പാചകവാതക സിലിണ്ടറുകൾ പ്രതിദിനം ഓരോ വീട്ടിലും എത്തിക്കുന്നയാൾ മുതൽ വ്യവസായത്തിലെ ഓരോ രുത്തരുടെയും പ്രവർത്തനം മാതൃകാപരമാണെന്ന് പ്രധാൻ പറഞ്ഞു.