ഹൈ​ഡ്രോ​ക്സി​ ക്ലോ​റോ​ക്വി​ൻ ഉപയോഗത്തിനു നി​യ​ന്ത്ര​ണം
ഹൈ​ഡ്രോ​ക്സി​ ക്ലോ​റോ​ക്വി​ൻ ഉപയോഗത്തിനു  നി​യ​ന്ത്ര​ണം
Thursday, April 9, 2020 10:38 PM IST
ന്യൂ​ഡ​ൽ​ഹി: മ​ലേ​റി​യയ്​ക്കു​ള്ള മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും വൈ​റ​സ് ബാ​ധി​ച്ച ഡോ​ക്ട​ർ​മാര്‌ക്കും മാ​ത്ര​മേ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മാ​ത്ര​മ​ല്ല, ഹൃ​ദ്രോ​ഗി​ക​ൾ ഈ ​മ​രു​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ക​ഴി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​വ​ർ ക​ഴി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു.


രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​നു​ള്ള വ്യ​ക്തി​ഗ​ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും (പി​പി​ഇ) ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​ത്തി​നു​ള്ള ഹൈ​ഡ്രോ​ക്സി ​ക്ലോ​റോ​ക്വി​നും ഉ​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.