സംസ്ഥാന, സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾക്കു കേന്ദ്രാനുമതി
സംസ്ഥാന, സിബിഎസ്ഇ 10, 12 ക്ലാസുകളിലെ  പരീക്ഷകൾക്കു കേന്ദ്രാനുമതി
Thursday, May 21, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സി​ബി​എ​സ്ഇ​യു​ടെ​യും 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. പ​രീ​ക്ഷ ന​ട​ത്താ​ൻ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്ത​രു​തെ​ന്നും പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും സി​ബി​എ​സ്ഇ​യും ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. ലോ​ക്ക്ഡൗ​ണ്‍ നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്കു നീ​ട്ടി​യെ​ങ്കി​ലും സ്കൂ​ളു​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.


എ​ന്നാ​ൽ, പ​രീ​ക്ഷ ന​ട​ത്താ​തി​രു​ന്നാ​ൽ അ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ള​വ് വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല പ​റ​യു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം പ​രീ​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ​വ​രെ​ല്ലാം മാ​സ്ക് ധ​രി​ക്കു​ന്ന​തും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള​വ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.
പ​രീ​ക്ഷാ ഹാ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്കു​ക​യും തെ​ർ​മ​ൽ സ്ക്രീ​നിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.