വിമാന സർവീസ് കർശന ഉപാധികളോടെ
വിമാന സർവീസ് കർശന ഉപാധികളോടെ
Thursday, May 21, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ. നി​യ​ന്ത്രി​ത രീ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​നരാ​രം​ഭി​ക്കു​ന്ന​തി​നു എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​ർ​മാ​രു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഒ​രു ഇം​ഗ്ലീ​ഷ് വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മേ​യ് 17നു​ശേ​ഷം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ത​ന്നെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യ​വ്യാ​പ​ക ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 25 നാ​ണ് ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി വ​ച്ച​ത്.

ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ആ​യി​രി​ക്കും വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക എ​ന്നാ​ണു വി​വ​രം. താ​ഴെ പ​റ​യു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക.


* കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ദീ​ർ​ഘ​മാ​യ ചോ​ദ്യാ​വ​ലി പൂ​രി​പ്പി​ച്ചു ന​ൽ​ക​ണം.
* യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ സേ​തു ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണം
*യാ​ത്ര​യ്ക്ക് ര​ണ്ടു മ​ണി​ക്കൂ​ർ മു​ന്പ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണം.
* കാ​ബി​ൻ ബാ​ഗേ​ജ് അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ൾ​ക്ക് ഒ​രു ല​ഗേ​ജ് ബാ​ഗ് മാ​ത്രം
*വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നീ​ണ്ട നി​ര അ​നു​വ​ദി​ക്കി​ല്ല.
* ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ നേ​ര​ത്തെ പ്രി​ന്‍റ് എ​ടു​ത്തു കൊ​ണ്ടു വ​ര​ണം.
* വി​മാ​ന​ത്തി​ന​ക​ത്ത് ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ല.
*വി​മാ​ന ജീ​വ​ന​ക്കാ​രും മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ധ​രി​ച്ചി​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.