പശ്ചിമബംഗാൾ കേന്ദ്രസേനയുടെ സഹായം തേടി
Sunday, May 24, 2020 12:18 AM IST
കോൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിൽ കനത്ത നാശം സംഭവിച്ച പശ്ചിമബംഗാളിന്റെ പുനർനിർമിതിക്കായി മമത ബാനർജി സർക്കാർ കേന്ദ്രസേനയുടെ അടിയന്തര സഹായം തേടി.
കൂടുതൽ ദേശീയ ദുരന്തനിവാരണ സേനയെ സംസ്ഥാനത്തേക്ക് അയയ്ക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് രേഖാമൂലം ആവശ്യപ്പെട്ടു. കൂടാതെ റെയിൽവേ, കോൽക്കത്ത പോർട്ട് ട്രസ്റ്റ് എന്നിവയുടെ സഹായവും അഭ്യർഥിച്ചു. ഇതിനിടെ, പത്തു കന്പനി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ഇന്നലെ അർധ രാത്രിയോടെ പശ്ചിമബംഗാളിലെത്തി. ഇതോടെ സംസ്ഥാനത്ത് എത്തിയ എൻഡിആർഎഫ് സംഘങ്ങളുടെ എണ്ണം 36 ആയി.