ആരോഗ്യസേതു ഉള്ളപ്പോൾ നിരീക്ഷണം എന്തിനെന്ന് കേന്ദ്രം
Sunday, May 24, 2020 12:18 AM IST
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ഇന്നു മുതൽ അതതു സംസ്ഥാനങ്ങളിൽ എത്തുന്നവർ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു കഴിഞ്ഞാൽ അതതു സംസ്ഥാനങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ വേണോ എന്ന കാര്യം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം എന്നായിരുന്നു നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നത്.