ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യ വെന്തുരുകുന്നു
Tuesday, May 26, 2020 11:56 PM IST
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനൊപ്പം വീശിയടിക്കുന്ന ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുന്നു. 45-48 ഡിഗ്രി വരെയാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയത്. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 29 വരെ താപനില ഇതേ രീതിയിൽ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.