സ്വത്തുതർക്കം: സഹോദരനെ കുത്തികൊന്നു
Thursday, May 28, 2020 11:53 PM IST
കോയന്പത്തൂർ: സ്വത്തുതർക്കത്തെ തുടർന്ന് സഹോദരനെ കുത്തികൊന്നു. സായ് ബാബ കോളനി കെ.കെ.പുതൂർ അഴകുരാജ (55) യാണ് കൊല്ലപ്പെട്ടത്.
അവിവാഹിതനായ അഴകുരാജയും സഹോദരൻ ശേഖറും (53) തമ്മിൽ കുടുംബസ്വത്ത് വീതം വയ്ക്കുന്നതിനെചൊല്ലി വഴക്കു പതിവായിരുന്നു.
കഴിഞ്ഞദിവസം സ്വത്തിനെച്ചൊല്ലി വഴക്കുണ്ടാവുകയും മദ്യലഹരിയിലായിരുന്ന ശേഖർ കത്തികൊണ്ട് അഴകുരാജയെ കുത്തുകയുമായിരുന്നു. സായ്ബാബ കോളനി പോലീസ് ശേഖറിനെ അറസ്റ്റുചെയ്തു.