കോവിഡ്: മഹാരാഷ്ട്രയില്‍ മരിച്ച പോലീസുകാര്‍ 25 ആയി
Saturday, May 30, 2020 12:17 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരുടെ എണ്ണം 25 ആയി. 2211 പോലീസുകാര്‍ക്കാണു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 16 പോലീസുകാര്‍ മരിച്ചു. നാസിക്കില്‍ മൂന്നും പൂനയില്‍ രണ്ടും സോളാപുര്‍, താനെ, മുംബൈ എടിഎസ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.