തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Thursday, June 4, 2020 11:53 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. ഇ​ന്ന​ലെ 1384 പേ​ര്‍ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. ബു​ധ​നാ​ഴ്ച 1286 പേ​ര്‍ക്കാ​യി​രു​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗി​ക​ള്‍ 27,256 ആ​യി. ഇ​ന്ന​ലെ 12 പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 220. വെ​ല്ലൂ​രി​ല്‍നി​ന്നു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചു വ​യ​സു​ള്ള യു​വ​തി​യും ഇ​ന്ന​ലെ മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ചെ​ന്നൈ​യി​ല്‍ ഇ​ന്ന​ലെ 1072 പേ​ര്‍ക്കു രോ​ഗം ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച​യും ആ​യി​ര​ത്തി​ലേ​റെ പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ചെ​ന്നൈ​യി​ല്‍ ആ​കെ രോ​ഗി​ക​ള്‍ 18693 ആ​യി. ഇ​ന്ന​ലെ ത​മി​ഴ്‌​നാ​ട്ടി​ല്‍ 16,447 സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 5.45 ല​ക്ഷം സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി.


ഇ​ന്ന​ലെ 585 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ചി​കി​ത്സ​യി​ലു​ള്ള​ത് 12,132 പേ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.