കോവിഡ്; എൻഫോഴ്സ്മെന്റ് ആസ്ഥാനം അടച്ചു
Sunday, June 7, 2020 12:01 AM IST
ന്യൂഡൽഹി: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ആസ്ഥാനം അടച്ചു. ആറു ജീവനക്കാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കിയ ശേഷം രണ്ടു ദിവസത്തിനുശേഷം ഓഫീസ് സമുച്ചയം വീണ്ടും തുറക്കും.
ദക്ഷിണ ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനം ആണ് അടച്ചത്. ഏവിയേഷൻ അഴിമതി അന്വേഷിക്കുന്ന സ്പെഷ്യൽ ഡയറക്ടർക്കും ലീഗൽ ആന്റ് ഇന്റലിജന്റ്സ് വകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തോളം ജീവനക്കാരെ നിരീക്ഷണത്തിലേക്കു മാറ്റി.