മഹാരാഷ്ട്രയിൽ അന്പതു തടവുകാർക്കു കോവിഡ്
Monday, June 29, 2020 12:32 AM IST
അകോല: മഹാരാഷ്ട്രയിലെ അകോല ജില്ലാ ജയിലിൽ 50 പുരുഷ തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 300 പേരാണ് ജില്ലാ ജയിലിലുള്ളത്. അടുത്തകാലത്തൊന്നും പുതിയ തടവുകാർ ജയിലിലെത്തിയിട്ടില്ല. അകോല ജയിലിലെ 18 തടവുകാർക്ക് ജൂൺ 24നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. അകോല ജില്ലയിൽ ഇതുവരെ 76 പേർ കോവിഡ് ബാധിച്ചു മരിച്ചു.