ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന്
Monday, June 29, 2020 12:32 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 31 ആകുന്പോഴേക്കും ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷമായി മാറുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചിരുന്നു. അങ്ങനെയുണ്ട ാവുമോയെന്നു ജനങ്ങൾക്ക് ഭയമുണ്ടായിരുന്നു.
എന്നാൽ, ആ ഘട്ടത്തിലേക്കു പോവില്ലെന്ന് ഉറപ്പുണ്ടെ ന്നും അമിത് ഷാ പറഞ്ഞു. വിവിധ ഏജൻസികളെ ഉൾപ്പെടുത്തി കോവിഡ് വ്യാപനം തടയുന്നതിനും പ്രതിരോധത്തിനുമായി പല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവ അധികം വൈകാതെ ഫലമുണ്ടാക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ആലോചിച്ചാണ് തീരുമാനങ്ങൾ നടപ്പാക്കിയത്. രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ വിവാദങ്ങളുണ്ടാക്കാറുണ്ട്. എന്നാൽ, അവയൊന്നും യോജിച്ച തീരുമാനമെടുക്കുന്നതിൽ തടസമുണ്ടാക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.