ദുബെയുടെ അറസ്റ്റ് നാടകമെന്നു കോൺഗ്രസ്
Friday, July 10, 2020 12:38 AM IST
ഭോപ്പാൽ: വികാസ് ദുബെയുടെ അറസ്റ്റ് നാടകമെന്നു കോൺഗ്രസ്. യുപി പോലീസിന്റെ ഏറ്റുമുട്ടലിൽനിന്നു രക്ഷപ്പെടുത്താൻ നടത്തിയ സ്പോൺസേർഡ് കീഴടങ്ങലാണിതെന്നും മധ്യപ്രദേശിലെ ഉന്നത ബിജെപി നേതാവാണ് ഇതിനു പിന്നിലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്ക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
വികാസ് ദുബെയ്ക്കു സംരക്ഷണമൊരുക്കിയതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കൊടും കുറ്റവാളി ഉജ്ജയിനിലെത്തിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നു പ്രിയങ്ക പറഞ്ഞു.