മഹാരാഷ്ട്രയിൽ ഇന്നലെ 219 മരണം
Friday, July 10, 2020 12:38 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ 219 പേർ മരിച്ചു. ആകെ മരണം 9667. ഇന്നലെ 6875 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 2,30,599. 93,673 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിലൽ പന്ത്രണ്ടു ലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തി.
കർണാടകയിൽ ഇന്നലെ 2228 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 31,105. ബംഗളൂരു അർബൻ ജില്ലയിൽ മാത്രം ഇന്നലെ 1373 കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇന്നലെ 17 പേർ മരിച്ചു. ആകെ മരണം 486.