ലഡാക്ക് സോളാർ പദ്ധതി: ചൈനീസ് കന്പനികളെ ഒഴിവാക്കും
Friday, July 10, 2020 12:38 AM IST
ന്യൂഡൽഹി: അതിർത്തിസംഘർഷത്തിൽ ഇപ്പോഴും പൂർണമായി അയവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ലഡാക്കിലെ സോളാർ പദ്ധതിക്കുവേണ്ടിയുള്ള ലേലത്തിൽ പങ്കെടുക്കുന്നതിൽനിന്നു ചൈനീസ് കന്പനികളെ വിലക്കാനൊരുങ്ങി സർക്കാർ. 7,500 മെഗാ വാട്ടിന്റെ സോളാർ പദ്ധതി ലേലത്തിൽ പങ്കെടുക്കാനായി ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 31 ആണ്.
ഊർജമേഖലയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ഊർജമന്ത്രി ആർ.കെ. സിംഗ് അടുത്തയിടെ പരാമർശം നടത്തിയിരുന്നു. ലഡാക്കിലെ സോളാർ പദ്ധതിയുമായ ബന്ധപ്പെട്ട ലേലത്തിൽ പൊതുമേഖല സ്ഥാപനങ്ങളെ കൂടുതൽ പങ്കെടുപ്പിക്കുകയും വിദേശ കന്പനികളെ നിരുത്സാഹപ്പെടുത്തുകയുമാണ് സർക്കാർ ലക്ഷ്യം.