പാക് ഷെല്ലാക്രമണം; ജവാനു വീരമൃത്യു
Saturday, July 11, 2020 12:49 AM IST
ജമ്മു: നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം. ഹവിൽദാർ സംഭുർ ഗുരുംഗ്(36) ആണു വീരമൃത്യു വരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തുടർച്ചയായ മൂന്നാം ദിവസമാണു പാക് സൈന്യം ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസം പാക് ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു.