ബാരാമുള്ളയിൽ പാക് പൗരൻ ഉൾപ്പെടെ മൂന്നു ഭീകരരെ വധിച്ചു
Monday, July 13, 2020 12:15 AM IST
ശ്രീനഗർ: കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ പാക്കിസ്ഥാൻ പൗരൻ ഉൾപ്പെടെ മൂന്നു ലഷ്കർ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സോപോർ ടൗണിലെ റെബാൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട പാക് ഭീകരൻ ഉസ്മാൻ ഈയിടെ സോപോറിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കാളിയായിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു.