ദേവീന്ദർ സിംഗ് പാക് ഹൈക്കമ്മീഷനു രഹസ്യവിവരങ്ങൾ കൈമാറി
Monday, July 13, 2020 12:15 AM IST
ന്യൂഡൽഹി: സസ്പെൻഷലിലായ ജമ്മു കാഷ്മീർ ഡിഎസ്പി ദേവീന്ദർ സിംഗ് പാക്കിസ്ഥാന് ഹൈക്കമ്മീഷനു രഹസ്യ വിവരങ്ങൾ കൈമാറി. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ചില ഉദ്യോഗസ്ഥരുമായി ദേവീന്ദർസിംഗിനു ബന്ധമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി.
സമൂഹമാധ്യമങ്ങളിൽ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ ദേവീന്ദർ സിംഗിന്റെ സുഹൃത്തുക്കളാണ്. ഹിസ്ബുൾ മുജാഹിദീൻ ഭീകർക്കൊപ്പം പിടിയിലായ ദേവീന്ദർ സിംഗ് നിലവിൽ ജമ്മു ജയിലിലാണ്. ദേവീന്ദർ സിംഗ് രാജ്യത്തിനെതിരേ യുദ്ധം ചെയ്തെന്നാണ് 3,064 പേജുള്ള ചാർജ് ഷീറ്റിൽ എൻഐഎ പറഞ്ഞിരിക്കുന്നത്.