പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒയുമായി കൂടിക്കാഴ്ച നടത്തി
Tuesday, July 14, 2020 12:12 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആശയവിനിമയം നടത്തി. കോവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവവത്കരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നതിനും ഗൂഗിള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പിച്ചൈ പ്രധാനമന്ത്രിയോടു വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ അടിത്തറ പാകിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സന്പദ്ഘടനയെ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 75,000 കോടി രൂപയുടെനിക്ഷേപം നടത്തുമെന്നു വെർച്വൽ കൂടിക്കാഴ്ചയ്ക്കു ശേഷം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു .
സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിനെക്കുറിച്ചും കാര്‍ഷിക മേഖലയില്‍ നിര്‍മിത ബുദ്ധിയുടെ വിശാലമായ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ഉപയോഗപ്രദമായ വെര്‍ച്വല്‍ ലാബുകള്‍ എന്ന ആശയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്ത് ഗൂഗിള്‍ പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രിയോടു വിശദീകരിച്ചു.