സിബിഎസ്ഇ 12-ാം ക്ലാസ് 88.78% വിജയം
Tuesday, July 14, 2020 12:55 AM IST
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയം 88.78 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 5.38ശതമാനം കൂടുതൽ. പെണ്‍കുട്ടികളിൽ 92.15 ശതമാനവും ആണ്‍കുട്ടികളിൽ 86.19 ശതമാനവും പാസായി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 66.67 ശതമാനം വിദ്യാർഥികളും പാസായി. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല വീണ്ടും ഒന്നാമതെത്തി.