ബിജെപി നേതാവിന്റെ മരണം ആത്മഹത്യയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ഒരാൾ കസ്റ്റഡിയിൽ
Wednesday, July 15, 2020 12:44 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയുടെ മരണം ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസമുട്ടിയാണു മരണം സംഭവിച്ചിട്ടുള്ളത്. മൽപ്പിടിത്തം നടന്നതായുള്ള പാടുകളൊന്നും ശരീരത്തു കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ ക്രൈംബ്രാഞ്ച് ഇന്നലെ കസ്റ്റഡിയിലെടുത്തു.
ആത്മഹത്യക്കുറിപ്പിൽ പരാമർശമുള്ള രണ്ടുപേരിൽ ഒരാളാണിത്. ജൂലൈ 13നു ബിന്ദാൽ ഗ്രാമത്തിലെ ഒരു കടയുടെ മുന്നിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് റോയിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതു കൊലപാതകമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ആരോപണം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.