അശോക് ലവാസ എഡിബി വൈസ് പ്രസിഡന്‍റ്
അശോക് ലവാസ  എഡിബി വൈസ് പ്രസിഡന്‍റ്
Thursday, July 16, 2020 12:48 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ​യെ ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ (എ​ഡി​ബി) വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വാ​ക​ർ ഗു​പ്ത സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ് നി​യ​മ​നം. നി​ല​വി​ലു​ള്ള മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ വി​ര​മി​ക്കു​ന്പോ​ൾ ആ ​പ​ദ​വി​യി​ലെ​ത്തു​മെ​ന്നു ക​രു​തു​ന്ന​യാ​ളാ​ണ് അ​ശോ​ക് ല​വാ​സ.

2018 ജ​നു​വ​രി 23നാ​ണ് അ​ശോ​ക് ല​വാ​സ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യ​ത്. ര​ണ്ട് വ​ർ​ഷം കൂ​ടി അ​ദ്ദേ​ഹ​ത്തി​നു കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യ സു​നി​ൽ അ​റോ​റ 2021 ഏ​പ്രി​ലി​ലാ​ണ് വി​ര​മി​ക്കു​ന്ന​ത്. അ​തി​നു​ശേ​ഷം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി സീ​നി​യ​റാ​യ അ​ശോ​ക് ല​വാ​സ നി​യ​മി​ത​നാ​കു​മെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ എ​ഡി​ബി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ട​ർ ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ​ബ്ലി​ക്- പ്രൈ​വ​റ്റ് പാ​ർ​ട്ണ​ർ​ഷി​പ്പ് വി​ഭാ​ഗ​ത്തി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സ്ഥാ​നം ഉ​ട​നെ ഒ​ഴി​യേ​ണ്ടി വ​രും.


ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്നു നി​ല​പാ​ട് എ​ടു​ത്ത​യാ​ളാ​യി​രു​ന്നു അ​ശോ​ക് ല​വാ​സ. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള മ​റ്റ് ര​ണ്ട് ക​മ്മീ​ഷ​ണ​ർ​മാ​ർ മോ​ദി​ക്കും ഷാ​യ്ക്കും അ​നു​കൂ​ല​മാ​യി നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ല​വാ​സ​യു​ടെ നി​ല​പാ​ട് ന്യൂ​ന​പ​ക്ഷ തീ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി ത​ള്ളു​ക​യാ​യി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു ശേ​ഷം ല​വാ​സ​യു​ടെ ഭാ​ര്യ നോ​വ​ൽ എ​സ്. ല​വാ​സ​യ്ക്കെ​തി​രേ ആ​ദാ​യ നി​കു​തി വ​കു​പ്പും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.