മൃഗബലി: ഹർജിയിൽ നോട്ടീസ്
മൃഗബലി: ഹർജിയിൽ നോട്ടീസ്
Thursday, July 16, 2020 11:14 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൃ​ഗ​ബ​ലി നി​രോ​ധ​ന നി​യ​മ​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​നു വി​ല​ക്കി​ല്ലാ​ത്ത സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മൃ​ഗ​ബ​ലി ന​ട​ത്തു​ന്ന​തി​നു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്തു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.


മൃ​ഗ​ബ​ലി നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മം ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി.​ഇ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൃ​ഗ​ങ്ങ​ളെ ബ​ലി കൊ​ടു​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ മ​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ഇ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 25-26 അ​നു​ച്ഛേ​ദ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.